പ്രതിഷേധ റാലി നടത്തപ്പെട്ടു

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് സന്യാസിനി സമൂഹ അംഗങ്ങളായ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത  നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ്  വൈകുന്നേരം 4 മണിക്ക്  പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച്  കേരള രാജ് ഭവനിലേക്ക്  പ്രതിഷേധ റാലി നടത്തപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, കെ.സി.ബി.സി.യുടെ പ്രസിഡന്റുമായിരിക്കുന്ന അത്യഭിവന്ദ്യ കർദിനാൾ  ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സും തിരുവനന്തപുരത്തെ  ക്രൈസ്തവസഭാ  പിതാക്കന്മാരും, നേതൃത്വം നൽകി.

LEAVE A COMMENT