വികാരി ജനറാൾമാരുടെ മീറ്റിംഗ് 

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്‌ദി (2030) ആഘോഷവുമായി ബന്ധപ്പെട്ട  കർമപരിപാടികൾ ആലോചിച്ചു തീരുമാനിക്കുന്നതിനായി എല്ലാ ഭദ്രാസനങ്ങളിലെയും വികാരി ജനറാൾമാരുടെ മീറ്റിംഗ് 2024 ജൂൺ 17, തിങ്കളാഴ്ച, തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിൽ ക്രെമീകരിച്ചു. 
മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ 2024 സെപ്റ്റംബർ 20 മുതൽ 2025 സെപ്തംബര് 19 വരെ ആചരിക്കുന്ന വചന വർഷവുമായി ബന്ധപ്പെട്ട   രൂപരേഖയും കർമ പദ്ധതികളും ചർച്ച ചെയ്തു. 
വചന വർഷാചരണത്തിന്റെ ചെയർമാൻ അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പോലീത്തായും  കോർഡിനേറ്റർ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായും  പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു.   ശതാബ്ദി ആഘോഷ കർമപരിപാടികളുടെ കോർഡിനേറ്റർ ആയി നിയമിതനായിരിക്കുന്ന ബഹു. സെബാസ്റ്റ്യൻ എടയത്തു അച്ചനും ബഹു. സിറിൾ ആനന്ദ് ഒഐസി അച്ചനും മീറ്റിംഗിൽ പങ്കെടുത്തു
 

LEAVE A COMMENT