
മൈഗരന്റ് സൂനഹദോസ് കമ്മീഷൻ ആലോചന മീറ്റിംഗ്
- By Admin --
- 21-02-2025 08:44 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭ കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള എപ്പിസ്കോപ്പൽ സൂനഹദോസ് കമ്മീഷന്റെ നേതൃത്വത്തിൽ "മൈഗരന്റ് കമ്മീഷന്റെ പ്രസക്തി, പ്രവർത്തന ശൈലി" എന്ന വിഷയത്തെ സംബന്ധിച്ച് പഠന ചർച്ച ക്രമീകരിച്ചു. സൂനഹദോസ് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേപ്പാനോസ് പിതാവ് വിഷയാവതരണം നടത്തി. കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മടുക്കംമൂട്ടിൽ സ്വാഗതം ആശംസിച്ച് സംസാരിച്ചു.
ഭദ്രാസനങ്ങളിലെ വികാരി ജനറാളന്മാർ, വിവിധ രാജ്യങ്ങളിൽ ശുശ്രുഷ ചെയ്യുന്ന റീജിയണൽ കോർഡിനേറ്റർസ്, ഭദ്രാസനങ്ങളെയും റീജിയനുകളെയും പ്രതിനിധികരിച്ച് വൈദികർ , അൽമായ പ്രതിനിധികൾ ഫെബ്രുവരി 17 -ന് ക്രെമീകരിച്ച ഓൺലൈൻ മീറ്റിംഗിൽ സംബന്ധിച്ചു. മലങ്കര സഭ കുടുംബങ്ങളുടെ കുടിയേറ്റം, വിവിധ രാജ്യങ്ങളിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് മുൻകൂട്ടി നൽകിയ ചോദ്യങ്ങളെ ആസ്പദമാക്കി പ്രതിനിധികൾ വിവരണം നൽകി. ഇദം പ്രദമായി ക്രമീകരിച്ച മീറ്റിംഗ് പുതിയ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കി.