മതബോധന ഡയറക്ടർമാരുടെ സിനഡൽ കമ്മിഷൻ മീറ്റിംഗ് 

മലങ്കര സുറിയാനി കത്തോലിക്കാ സഭ ഭദ്രാസനതല മതബോധന ഡയറക്ടർമാരുടെ മീറ്റിംഗ് മെയ് 07 നു സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ക്രെമീകരിച്ചു. മതബോധന കമ്മിഷൻ  ചെയർമാൻ അഭിവന്ദ്യ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപോലിത്തായുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ഈ വർഷത്തെ വിശ്വാസ പരിശീലന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ കർമ്മപദ്ധതികൾ സംബന്ധിച്ച  ആലോചനകൾ നടത്തുകയും ചെയ്തു. 
സഭാതല സിനഡൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് വള്ളിയാട്ട്, എം. സി. സി. എൽ. സഭാതല ഡയറക്ടർ ഫാ. സാമുവേൽ  പഴവൂർപടിക്കൽ എന്നിവർ സംസാരിച്ചു.

LEAVE A COMMENT