എക്യുമിനിസം ആൻഡ് ഡയലോഗ് സിനഡൽ കമ്മീഷൻ മീറ്റിംഗ്
- By Admin --
- 11-12-2024 10:22 AM --
സിനഡൽ കമ്മീഷൻ ഫോർ എക്യുമിനിസം ആൻഡ് ഡയലോഗിന്റെ മീറ്റിംഗ് ഡിസംബർ 2 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് എക്യുമിനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തേക്കടയിൽ നേതൃത്വം നൽകി.