
മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടില്‍ വത്തിക്കാന്‍ സ്ഥാനപതി
- By Admin --
- 13-07-2023 12:31 PM --
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം 2023 ജൂൺ 16-ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ അറിയിച്ചു.
സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തിലെ Chargé d’affaires ആയി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന്‍റെ ഈ പുതിയ നിയമനം. മോണ്‍. ജോര്‍ജ്ജ് പനംതുണ്ടിലിന്‍റെ മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ 9, ശനിയാഴ്ച, റോമില്‍ വച്ച് നടത്തപ്പെടുന്നതാണ്. അതിനു മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ.