കൈവയ്പ്പ് ശുശ്രൂഷ

തിരുവല്ല അതിഭദ്രാസനത്തിലെ മൂന്നാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ സുവിശേഷസംഘത്തിലെ 43 പേർക്ക്  കൈവയ്പ്പ് ശുശ്രൂഷ 2023 ഫെബ്രുവരി 14നു തിരുവല്ല സെന്റ് ജോൺസ്  മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു.  തിരുവല്ല അതിഭദ്രസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് കാർമികത്വം വഹിച്ച ശുശ്രുഷയിൽ സുവിശേഷസംഘം ചെയർമാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ സുവിശേഷസംഘം സഭാതല എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ബെനഡിക്ട് മൂഴിക്കര ഓ.ഐ.സി., റവ. സിസ്റ്റർ മേരി പ്രസാദ് ഡി എം എന്നിവർ സന്നിഹിതരായിരുന്നു. തിരുവല്ല അതിഭദ്രസന സുവിശേഷസംഘം ഡയറക്ടർ റവ. ഫാ. മാത്യു ചിറയിൽ, സെക്രട്ടറി റവ. സിസ്റ്റർ ശോശാമ്മ OSS എന്നിവർ ക്രെമീകരണങ്ങൾക്കു നേതൃത്വം നൽകി.  

LEAVE A COMMENT