അപ്പസ്‌തോലിക് നൂൺഷ്യോയുടെ അനൗദ്യോഗിക സന്ദർശനം.

തിരുവനന്തപുരം: ഇന്ത്യയിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേലി മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ കാതോലിക്കേറ്റ് സെന്റർ, മേജർ ആർച്ച് ബിഷപ്പ്‌സ് ഹൗസ്,  ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കബറിടം, സെന്റ് മേരീസ് കത്തീഡ്രൽ, എന്നിവ സന്ദർശിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായാണ് ആർച്ചു ബിഷപ്പിനെ സ്വീകരിച്ചത്. വത്തിക്കാനിൽ നിന്നുമുള്ള മാർപ്പാപ്പയുടെ ഔദ്യോഗിക പ്രതിനിധിയായ അപ്പസ്‌തോലിക് നൂൺഷ്യോ ഡൽഹി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പുതിയതായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കേരളത്തിലേക്കുള്ള സന്ദർശനം.

LEAVE A COMMENT