വത്തിക്കാൻ സഭൈക്യകാര്യാലയ പ്രതിനിധി സന്ദർശനം

വത്തിക്കാൻ സഭൈക്യ കാര്യാലയ പ്രതിനിധികൾ 2024 ജൂലൈ 26,27 ദിവസങ്ങളിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ കാതോലിക്കേറ്റ് സന്ദശിച്ചു. 11 അംഗസംഘത്തെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെയും കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്‌ക്കോപ്പായുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അത്യാഭിവന്ദ്യ കാതോലിക്കാബാവായുടെ നേതൃത്വത്തിൽ എക്യൂമെനിക്കൽ മീറ്റിംഗ് ചേർന്നു. വത്തിക്കാൻ ഒഫീഷ്യൽ ഓഫ് ദി ഡികാസ്ട്രി ഫോർ പ്രോംപ്റ്റിംഗ് ക്രിസ്ത്യൻ യൂണിറ്റി ഫാ.  ഹ്യാസിന്തേ ടെസ്റ്റിവെല്ലേയുടെ  നേതൃത്വത്തിൽ ഓർത്തഡോക്സ്‌ ഡെലിഗേറ്റ്സ് പ്രതിനിധികളായ ഫാ. അശ്വിൻ സെഫ്രിൻ ഫെർണാണ്ടിസ്, ഡീക്കൻ ജിയോ ജോസഫ് എന്നിവരടങ്ങിയ  സംഘമാണ്‌ സന്ദർശനം നടത്തിയത്. ക്രെമീകരണങ്ങൾക്ക്  ഫാ. തോമസ് മടുക്കുംമ്മൂട്ടിൽ നേതൃത്വം നൽകി.
 

LEAVE A COMMENT