കോർ എപ്പിസ്കോപ്പാ സ്ഥാനം സ്വീകരിച്ചു.

പുത്തൂർ  ഭദ്രാസനത്തിലെ വികാരി ജനറാൾ മോൺസിഞ്ഞോർ. ഡോ. എൽദോ പുത്തൻകണ്ടത്തിലിനെ 2023 ഓഗസ്റ്റ് 28 -ന് പുത്തുർ ഭദ്രാസനദൈവാലയത്തിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തി.

പുത്തുർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപൊലീത്ത, ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപൊലീത്ത എന്നിവർ സഹകാർമ്മികരായിരുന്നു. ബഹുമാനപെട്ട വൈദികരും, സന്യസ്തരും, അൽമായരും ശുശ്രുഷയിൽ സന്നിഹിതരായിരുന്നു.

LEAVE A COMMENT