നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി വന്ദ്യ മോൺ. ഡോ. ഡി. സെൽവരാജൻ

നെയ്യാറ്റിൻകര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി വന്ദ്യ മോൺ. ഡോ. ഡി. സെൽവരാജനെ 2025 ഫെബ്രുവരി 8 -ന് ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2011 മുതൽ നെയ്യാറ്റിൻകരയിലെ ജുഡീഷ്യൽ വികാരിയായും, 2019 മുതൽ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികെയാണ് പരിശുദ്ധ പിതാവ് പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി അദ്ദേഹത്തെ നിയമിച്ചത്. തിരുവനന്തപുരം അതിരൂപത  മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര രൂപാതാദ്ധ്യക്ഷൻ അഭിവന്ദ്യ വിൻസന്റ് സാമുവൽ, പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപോലിത്ത, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ആർ. ക്രിസ്തുദാസ് തുടങ്ങിയവർ  പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. 1962 ജനുവരി 27ന് വന്ദ്യ മോൺ. ഡോ. ഡി. സെൽവരാജൻ ജനിച്ചു. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ലൂവെയ്‌നിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷിയേറ്റും ഡോക്ടറേറ്റും നേടി. 1987 ഡിസംബർ 23-ന് വൈദിക പട്ടം സ്വീകരിച്ചു.

LEAVE A COMMENT