യൂ.കെ നാഷണൽ യൂത്ത് ക്യാമ്പ്

യൂ.കെ നാഷണൽ എം. സി. വൈ. എം -ന്റെ  നേതൃത്വത്തിൽ 2023 നവംബർ 3 മുതൽ 5 വരെയുള്ള തീയതികളിൽ യുവജനങ്ങളുടെ ആത്മീയവും ഭൗതീകയുമായ ഉന്നമനത്തിനായി മക്കൽസ്ഫീൽഡിലെ സാവിയോ ഹൗസിൽ വച്ച് യൗവജന ക്യാമ്പ് നടത്തപ്പെട്ടു. എം. സി. വൈ. എം ഡയറക്ടർ റവ. ഫാ. ജിബു മാത്യുന്റെ നേതൃത്വത്തിൽ ക്യാമ്പിന് തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസം തീം പഠന സെമിനാറുകളും, ആരാധനയും, വാർഷിക പ്രവർത്തനചർച്ചകളും നടത്തപ്പെട്ടു.  ഇതോടൊപ്പം കലാസന്ധ്യയിൽ പല മിഷനുകളുടെ യുവതിയുവാക്കളുടെ കലാപരിപാടികളും നടത്തപ്പെട്ടു. നവംബർ 5 -ന് വിശുദ്ധ കുർബാനയോടെ ക്യാമ്പ് അവസാനിച്ചു. 
യൂ.കെ സഭ കോ-ഓർഡിനേറ്റർ റവ. ഫാ. കുര്യാക്കോസ് തടത്തിൽ, ഡയറക്ടർ റവ. ഫാ. ജിബു മാത്യു, റവ. ഫാ. ലൂയിസ് ചരുവിള പുത്തൻവീട്,  ആനിമേറ്റർ ജോബി  ജോസ്, നാഷണൽ പ്രസിഡന്റ്‌ ഡെൻസിൽ, മറ്റ് നാഷണൽ ഭാരവാഹികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
 

LEAVE A COMMENT