ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങൾക്കൊപ്പം ലിസ്ബണിൽ.
- By Admin --
- 02-08-2023 01:51 PM --
ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി പോർച്ചുഗലിലെ ലിസ്ബൺ മാറുകയാണ്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് മാർപാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ് മൂന്നിനാണ് ലോക യുവജന സംഗമത്തെ അഭിസംബോധന ചെയ്യാനെത്തുന്നത്.
പ്രാദേശീക സമയം വൈകിട്ട് 5.45ന് പ്രധാന വേദികളിലൊന്നായ എഡ്വേർഡ് ഏഴാമൻ പാർക്കിലെത്തുന്ന മാർപാപ്പയെ ലോക യുവജനത ഒന്നടങ്കം ചേർന്ന് സ്വീകരിക്കും. തുടർന്നുള്ള നാല് ദിനങ്ങൾ യുവജനങ്ങൾക്കൊപ്പം മാർപാപ്പ ചെലവിടും.
നാലാം തിയതി ലോകയുവജന സംഗമവേദിയിലെ കുമ്പസാര ശുശ്രൂഷയിൽ മാർപാപ്പ പങ്കെടുക്കുകയും തുടർന്നു അന്നേ ദിനം വൈകിട്ട് 6 .00 മണിക്ക് മാർപാപ്പയുടെ നേതൃത്വത്തിലുള്ള കുരിശിന്റെ വഴി നടത്തപ്പെടും.
അഞ്ചാം തീയതി രാവിലെ 9.30ന് മാർപാപ്പ ഫാത്തിമ ബസിലിക്കയിൽ സന്ദർശനം നടത്തി രോഗികളായ യുവജനങ്ങൾക്കൊപ്പം അവിടെവെച്ച് ജപമാല ചൊല്ലുകയും തുടർന്ന് അവരോട് സംസാരിക്കുകയും ചെയ്യും.
ആറാം തിയതി രാവിലെ 9 .00 മണിക്ക് മാർപാപ്പയുടെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കപ്പെടും. സമാപന വേളയിൽ അടുത്ത തവണത്തെ യുവജന സംഗമ വേദിയും മാർപാപ്പ പ്രഖ്യാപിക്കും. വൈകീട്ട് യുവജന സംഗമത്തിന്റെ വോളണ്ടിയേഴ്സിന് മാത്രമായി ഒരുക്കിയിരിക്കുന്ന കൂട്ടായ്മയിൽ പങ്കെടുത്തശേഷമായിരിക്കും മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നത്.