
പ്രത്യാശയുടെ ജൂബിലിവർഷത്തിലെ മാധ്യമ ജൂബിലിയാചരണത്തിന് വത്തിക്കാനിൽ തുടക്കം കുറിച്ചു
- By Admin --
- 26-01-2025 02:27 PM --
പ്രത്യാശയുടെ ജൂബിലിവർഷത്തിലെ മാധ്യമ ജൂബിലിയാചരണത്തിന് 2025 ജനുവരി 25 -ന് പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ തുടക്കം കുറിച്ചു. സുപ്രധാന മേഖലയായ വിനിമയലോകവുമായുള്ള കൂടിക്കാഴ്ച ഈ ജൂബിലി വർഷത്തിലെ വലിയ പ്രഥമ സംഗമമാണെന്ന് അനുസ്മരിക്കുന്ന പാപ്പാ, ലോകം യുദ്ധങ്ങളാലും അക്രമങ്ങളാലും നിരപരാധികളുടെ നിണം ചിന്തപ്പെടുന്നതിലൂടെയും ഇപ്പോഴും മുറിവേറ്റുകൊണ്ടിരിക്കുന്നതിനാൽ നരകുലത്തിൻറെ ചരിത്രത്തിലെ വിഷമകരമായ ഒരു ഘട്ടത്തിലാണ് ഈ ജൂബിലിയാചരണം നടക്കുന്നതെന്നു പറഞ്ഞു. സത്യം അന്വേഷിക്കുന്നതിനും യുദ്ധത്തിൻറെ ഭീകരതകൾ ആഖ്യാനം ചെയ്യുന്നതിനും ജീവൻ പോലും അപകടപ്പെടുത്തുന്ന മാധ്യമപ്രവർത്തകരോടുള്ള തൻറെ കൃതജ്ഞത പാപ്പാ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടക്കുന്ന ചർച്ചകളിൽ മിഥ്യാധാരണകളോ ഭയങ്ങളോ ജനിപ്പിക്കാതെ, പ്രത്യാശയുടെ അനുഭവങ്ങൾ നൽകാൻ കഴിയുന്ന ഒരു ആശയവിനിമയത്തെക്കുറിച്ചും പ്രത്യാശയുടെയും നന്മയുടെയും കഥകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, സമൂഹത്തിലെ അധസ്ഥിതവിഭാഗത്തിന്റെ നിലവിളി കേൾക്കുവാൻ തക്കവണ്ണം ഉള്ള മാധ്യമസാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യും. മാധ്യമ ജൂബിലിയാചരണമായി ബന്ധപെട്ടു നടക്കുന്ന ആഗോളതല മീറ്റിംഗ് ജനുവരി 26 -ന് സമാപിക്കും