MCA തിരുവനന്തപുരം മുൻ പ്രസിഡന്റ് മോനി ഏഴംകുളം അനുസ്മരണം

മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രസിഡന്റ് മോനി ഏഴംകുളം അനുസ്മരണം അടൂർ സേക്രട്ട് ഹാർട്ട് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ 16/07/2023 ഞായറാഴ്ച ഉച്ചക്ക് 2.30 ന് നടത്തി. മേജർ അതിഭദ്രാസന പ്രസിഡന്റ് ശ്രി റെജിമോൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേജർ അതിഭദ്രാസന വികാരി ജനറാൾ വന്ദ്യ ഡോ വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്‌കോപ്പ അനുസ്മരണം ഉദ്ഘാടനം ചെയ്തു. അഡ്വ എ കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി മുരളിദാസ് കീഴതിൽ സ്വാഗതവും വന്ദ്യ റമ്പാൻ ഗീവർഗ്ഗീസ് നെടിയത്ത്, വെരി റവ ഡോ ശാന്തൻ ചരുവിൽ, വന്ദ്യ ജോൺ കാരവിള കോർഎപ്പിസ്കോപ്പ, വെരി റവ ബോവാസ് മാത്യൂ, ശ്രി ക്രിസ്തുദാസ്, ഡോ കെ വി തോമസ് കുട്ടി, ഫാ ജോസഫ് കടകംപള്ളിൽ, ശ്രീ ജോൺ അരശുമൂട്, ഫാ തോമസ് മരോട്ടുമൂട്ടിൽ, ഡോ എബി എം ഏബ്രഹാം, ബെന്നി തോമസ്, അഡ്വ ബിനോ ജോർജ്, അനിൽ വെള്ളൂർകോണം, അഡ്വ ബിജു ഫിലിപ്പ്, ജോജൻ ജോർജ്, റൂബി സജി എന്നിവർ അനുസ്മരണ സന്ദേശം നൽകി.

LEAVE A COMMENT