മദേഴ്സ് ഫോറം
- By Admin --
- 13-07-2023 12:00 PM --
മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ മദേഴ്സ് ഫോറത്തിന്‍റെ (എം.സി.എം.എഫ്) സഭാതലസമ്മേളനം 2023 ജൂൺ 10-ന് പട്ടം കാതോലിക്കേറ്റ് സെന്‍ററില്‍ വെച്ച് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ ഉത്‌ഘാടനം ചെയ്തു. മദേഴ്സ് ഫോറത്തിന്‍റെ നിയമാവലിയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. തദവസരത്തില്‍, വ്യവസ്ഥാപിതവും, സംഘാത്മകവുമായ സഭാകൂട്ടായ്മയുടെ വളര്‍ച്ചയെ ലക്ഷ്യം വച്ച് ദൈവവിചാരത്തിന്‍റെ വലിയ സ്രോതസുകളാകണം അമ്മമാര്‍ എന്ന് അത്യഭിവന്ദ്യ കാതോലിക്കാബാവാ ഉദ്ബോധിപ്പിച്ചു.
എം.സി.എം.എഫ് സഭാതല പ്രസിഡന്‍റ് ജിജി മത്തായിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഫാമിലി അപ്പസ്തോലേറ്റിന്‍റെ ചെയര്‍മാൻ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപോലിത്ത മുഖ്യ പ്രഭാഷണം നടത്തി. സഭാതല ഡയറക്ടര്‍ ഫാ. മാത്യു അറയ്ക്കല്‍, സെക്രട്ടറി ഷീജാ എബ്രഹാം, ലീലാമ്മാ ബാബു, അനി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. മാതൃത്വത്തിലൂടെ രക്ഷ: കുടുംബത്തിനും സമൂഹത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സിറിയക് വെച്ചൂര്‍ക്കരോട്ട് വിഷയാവതരണം നടത്തി.