
സഭാമേലധ്യക്ഷന്മാരുടെ കൂടിക്കാഴ്ച
- By Admin --
- 24-03-2025 12:08 PM --
അന്ത്യോക്യൻ സുറിയാനി കത്തോലിക്ക സഭയുടെ ആസ്ഥാനത്ത് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയൻ പാത്രിയാർക്കീസ് ബാവയും, അന്ത്യോക്യൻ സുറിയാനി കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാസ് യൂസഫ് യൗനാൻ പാത്രിയാർക്കീസ് ബാവയും, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവാ തിരുമേനിയും, യാക്കോബായ സുറിയാനി സഭയുടെ നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയും കൂടിക്കാഴ്‌ച നടത്തി.