.jpeg)
മെഴുകുതിരി പ്രദക്ഷിണം
- By Admin --
- 17-07-2025 06:36 PM --
റാന്നി-പെരുന്നാട്ടിൽ നിന്നും ആരംഭിച്ച പ്രധാന പദയാത്ര സംഘത്തെ കബറിടത്തിൽ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു . സന്ധ്യ നമസ്കാരത്തിന് ശേഷം ആയിരങ്ങൾ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലിൽ നിന്നും ആരംഭിച്ച പ്രദക്ഷിണത്തിൽ പങ്കെടുത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയും,റോമിലെ തിരു. സിംഹാസനത്തിലെ അന്തർദേശീയ കാര്യാലയത്തിന്റെ സെക്രെട്ടറി ആർച്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗറും, മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മറ്റ് പിതാക്കന്മാരും മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുത്തു. മെഴുകുതിരി പ്രദക്ഷിണ സമാപനത്തിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയും അഭിവന്ദ്യ പിതാക്കന്മാരും ചേർന്ന് സഭ മക്കൾക്ക് ആശീർവാദം നൽകി.