തിരുപിറവി സന്ദേശം പകർന്ന് പ്രധാനമന്ത്രി
- By Admin --
- 24-12-2024 03:47 PM --
കാത്തോലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പങ്കെടുത്തു. സി. ബി. സി. ഐ ആസ്ഥാനത്ത് 2024 ഡിസംബർ 23 -ന് നടന്ന ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ക്രിസ്തുമസിന്റെ ആശംസകൾ നേർന്നു. യേശു ക്രിസ്തുവിന്റെ ജീവിതം സ്നേഹത്തിന്റെ പാഠങ്ങൾ നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആഘോഷപരിപാടിയിൽ അത്യാഭിവന്ദ്യ കർദിനാൾമാരായ മാർ ഓസ്വാൾഡ് ഗ്രേഷ്യസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ, സിറോമലബാർ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ആന്റണി പൂള, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, സി. ബി. സി. ഐ പ്രസിഡന്റ് അഭിവന്ദ്യ മാർ ആൻഡ്രുസ് താഴത്ത്, അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപോലിത്ത, അഭിവന്ദ്യ മാർ അനിൽ തോമസ് കൂട്ടോ, അഭിവന്ദ്യ മാർ ജോർജ് ആന്റണി സ്വാമി, കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.