ബഥനി മിശിഹാനുകരണ സന്യാസ സമൂഹം തിരുവനന്തപുരം നാലാഞ്ചിറനവജീവൻ പ്രൊവിൻസിലെ ഫാ. ബർണാഡ്കുന്നിപ്പറമ്പിൽ ഓ. ഐ. സി നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ ഡിസംബർ 6 -ന് പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യസാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിലും മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെയും തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ്എപ്പിസ്കോപ്പയുടെയും സഹകാർമ്മികത്വത്തിലും നാലാഞ്ചിറ നവജീവൻ പ്രൊവിൻസ്സെമിത്തേരിയിൽ വച്ച് നടത്തപ്പെട്ടു.