ബഥനി മിശിഹാനുകരണ സന്യാസിനീസമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ ഹസിയോ എസ് ഐ സി (82) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട രൂപതാധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നാലാഞ്ചിറ ബഥനി മഠം വക സെമിത്തേരിയിൽ. തൃശ്ശൂർ അമലാലയം മണിത്തോട്ടം ഹൗസിൽ അംബ്രോസിന്റെയും ഫെൽസിയുടെയും മകളാണ്. ദീർഘകാലം പ്രിൻസിപ്പലായും ഹെഡ്മിസ്ട്രസ്സായും അധ്യാപികയായും ബഥനിയുടെ വിവിധ മന്ദിരങ്ങളിൽ സുപ്പീരിയറായും അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.