Obituary

ബഹു. ഗബ്രിയേൽ പൊസേന്തി താന്നിക്കാക്കുഴി ഒ.ഐ.സി. നിര്യാതനായി 

ബഥനി സന്യാസി സമൂഹത്തിൻ്റെ ആദരണീയനായ അംഗം, ദൈവശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, നാടക രചയിതാവ് എന്നീ നിലകളിൽ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വൈദികൻ ഇന്ന് രാവിലെ നിര്യാതനായി. 1985-ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കിടപ്പിലായ അച്ചൻ, 40 വർഷങ്ങളോളം വേദനയുടെ കുരിശ് സ്നേഹപൂർവ്വം വഹിച്ചു.

1945-ൽ കണ്ണൂരിൽ ജനിച്ച അച്ചൻ, വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1962-ൽ ബഥനി സന്യാസി സമൂഹത്തിൽ ചേർന്നു. 1964 ജൂൺ 22-ന് നാലാഞ്ചിറയിൽ വച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തി. പൂനെ പൊന്തിഫിക്കൽ അത്തനെയത്തിൽ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം, 1971 സെപ്റ്റംബർ 21-ന് ചെങ്ങന്നൂരിൽ വച്ച് അന്നത്തെ ആർച്ച്ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ കൈവയ്പ്പിലൂടെ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

1972 മുതൽ 1978 വരെ ആലുവ ആശ്രമത്തിൽ അംഗമായിരുന്ന അച്ചൻ, 1980-ൽ മുംബൈയിൽ നിന്ന് മാധ്യമങ്ങളിലും നാടകരചനയിലും ബിരുദം നേടി. 1980 മുതൽ 1982 വരെ തിരുവല്ല ബഥനി ആശ്രമത്തിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച കാലത്ത്, പെരിങ്ങര, വേങ്ങൽ, കല്ലിശ്ശേരി എന്നീ ഇടവകകളിൽ വികാരിയായും പ്രവർത്തിച്ചു. മുതൽ 1985 വരെ മീനങ്ങാടി ആശ്രമത്തിൽ അംഗമായിരുന്ന അദ്ദേഹം ചീങ്ങേരി ഇടവകയുടെ വികാരിയായും സേവനം ചെയ്തു.

അച്ചൻ 2020 മുതൽ ബഥനി ആശ്രമം ദയറാ അംഗമായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാലാഞ്ചിറ ബഥനി ആശ്രമ സെമിത്തേരിയിൽ വന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സാന്നിദ്ധ്യത്തിൽ .