പത്തനംതിട്ട ഭദ്രാസനത്തിലെ ഫാ. ജോഷ്വാ ചുട്ടിപ്പാറ 2025 ജനുവരി 14 -ന് നിര്യാതനായി. 1964 -ൽ വൈദീകപട്ടം സ്വീകരിച്ചു. പത്തനംതിട്ട ഭദ്രാസനത്തിലെ മാമ്പിലാലിൽ, തുമ്പമൺ ഇടവക അംഗമാണ്. പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ഭദ്രാസനങ്ങളിൽ ശുശ്രൂഷ ചെയ്തു. 2010 മുതൽ കുമ്പഴ ക്ലർജി ഹോമിലായിരുന്നു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ 1968 മുതൽ 1990 വരെ ഫ്രഞ്ച് അധ്യാപകൻ ആയിരുന്നു. സംസ്‍കാരം 2025 ജനുവരി 16 -ന് മാമ്പിലാലിൽ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.