ബഥനി മിശിഹാനുകരണ സന്യാസ സമൂഹം തിരുവനന്തപുരം നവജീവൻ പ്രൊവിൻസ് അംഗമായ ബ്രദർ കമിലസ് കടിയംകുന്നിൽ ഓ. ഐ. സി 2024 മെയ് 14 ന് നിര്യാതനായി. 90 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ 2024 മെയ് 17 ന് സഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നാലാഞ്ചിറ ബഥനി ദയറാ ആശ്രമത്തിൽ വച്ച് നടത്തപ്പെടും.