ബഥനി മിശിഹാനുകരണ സന്യാസ സമൂഹം തിരുവനന്തപുരം നവജീവൻ പ്രൊവിൻസ് അംഗമായ ഫാ. ജെയിംസ് മാമ്മൂട്ടിൽ ഓ. ഐ. സി 2024 ജനുവരി 8 -ന് നിര്യാതനായി. 71 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ 2024 ജനുവരി 11-ന് സഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നാലാഞ്ചിറ ബഥനി ദയറാ ആശ്രമത്തിൽ വച്ച് നടത്തപ്പെടും.
ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
രാചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം.