ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസ് അംഗമായ സിസ്റ്റർ തബീത്ത എസ്. ഐ. സി 2024 ഫെബ്രുവരി 2 -ന് നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും ഭദ്രാസനദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്തായുടെ സഹകാർമ്മികത്വത്തിലും മൂലങ്കാവ് മഠം ചാപ്പലിൽ നടത്തപ്പെടും.