പാറശ്ശാല ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട ഫാ. ധർമരാജൻ 2024 ജനുവരി 17 -ന് നിര്യാതനായി. 56 വയസ്സായിരുന്നു. 2000 ഏപ്രിൽ 1-ന് വൈദികപട്ടം സ്വീകരിച്ചു. പന്ത, കുട്ടമല, വാഴിച്ചൽ, വലിയമല, ചെറുകോട്, കള്ളിയൽ, കുറ്റിച്ചൽ, കോട്ടൂർ, മരക്കുന്നം, തൊഴുക്കൽകോണം, കാട്ടാകട, പാപ്പനം, അനാവോട്, ചെമ്പൂർ, ഒറ്റശേഖരമംഗലം, വട്ടപ്പറമ്പ് എന്നീ ഇടവകകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രുഷ 2024 ജനുവരി 21 -ന് പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കാട്ടാക്കട സെന്റ് മേരീസ് ദൈവാലയത്തിൽവച്ച് നടത്തപ്പെടും.