മേരിമക്കൾ സന്യാസിനി സമൂഹം, തിരുവനന്തപുരം സെന്റ് മേരീസ് പ്രൊവിൻസിലെ അംഗമായ സിസ്റ്റർ മേരി ഫൗസ്റ്റീൻ ഡി. എം. 2023 നവംബർ 7 -ന് നിര്യാതയായി. 87 വയസ്സായിരുന്നു.
2023 നവംബർ 8 -ന് തിരുവനന്തപുരം പോങ്ങുമൂട് പ്രൊവിൻഷിയൽ ഹൗസിൽ വച്ച് നടന്ന ശവസംസ്ക്കാരത്തിന്റെ 5ാം ശുശ്രൂഷക്ക് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയയോസ് കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ നേതൃത്വം നൽകി. അതേത്തുടർന്ന് അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.