Obituary

ഫാ. ജോഷ്വാ താഴത്തേതിൽ (85) നിര്യാതനായി  

പത്തനംതിട്ട ഭദ്രാസനത്തിലെ ബഹു. ജോഷ്വാ താഴത്തേതിൽ  അച്ചൻ 2023 ആഗസ്റ്റ് 12ന് രാവിലെ ഹൃദയാഘാതത്താൽ  സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി.  അച്ചന്റെ കബറടക്കം ആഗസ്റ്റ് 14 തിങ്കൾ ഉച്ചയ്ക്ക് 2-ന് മാതൃ ദേവാലയമായ മൈലപ്ര തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നടന്നു. കബറടക്കശുശ്രുഷകൾക്ക്  സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം നൽകി. പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്തായും സഭയിലെ മറ്റു പിതാക്കൻമാരും സഹകാർമികരായിരുന്നു.