UK കൺവൻഷൻ

പ്രഥമ യൂറോപ്പ് - യു.കെ. കൺവൻഷൻ നടത്തപ്പെട്ടു
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ യൂറോപ്പ് - യു.കെ. കൺവൻഷൻ ജൂൺ 13 മുതൽ 15 വരെ റോമിൽ വച്ച് നടത്തപ്പെട്ടു. "United in Faith and Love" എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. ജൂൺ 13 ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ അൽത്താരെ ദെല്ല കത്തീദ്രയിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കാർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിലും അർപ്പിച്ച ദിവ്യബലിയോടെ കൺവൻഷൻ ആരംഭിച്ചു. ശതാബ്തിയുടെ നിറവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രേക്ഷിത ദൗത്യത്തെ കുറിച്ച് അത്യാഭിവന്ധ്യ കാതോലിക്കാ ബാവ സഭാമക്കളെ ഓർമിപ്പിച്ചു.

LEAVE A COMMENT