പത്തനംതിട്ട ഭദ്രാസനത്തിലെ ഫാ. സ്കറിയാ കൊച്ചുമുരുപ്പേൽ 2024 ഓഗസ്റ്റ് 17-ന് നിര്യാതനായി. 56 വയസ്സായിരുന്നു. 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്തനംതിട്ട ഭദ്രാസനത്തിലെ പുത്തൻ പീടിക ഇടവക അംഗമാണ്. മാർത്താണ്ഡം, തിരുവനന്തപുരം തുടങ്ങിയ ഭദ്രാസനങ്ങളിൽ ശുശ്രൂഷ ചെയ്തു. സ്വിറ്റ്സർലൻഡിലെ കൂർ രൂപതയിൽ ശുശ്രൂഷ ചെയ്തു വരവേ 2022 ൽ രോഗബാധിതനായി തുടർന്ന് വിദഗ്ധ ചികിത്സകളിലായിരുന്നു. സംസ്കാര ശുശ്രുഷ 2024 ഓഗസ്റ്റ് 20 ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടും.