Obituary

സിസ്റ്റർ പ്രസാദ എസ്. ഐ. സി നിര്യാതയായി (59)

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രൊവിൻസിലെ അംഗമായ സിസ്റ്റർ പ്രസാദ എസ്. ഐ. സി 2023 ഡിസംബർ 5 -ന് നിര്യാതയായി. 59 വയസ്സായിരുന്നു. ബഥനിയുടെ വിവിധ മന്ദിരങ്ങളിൽ സുപ്പീരിയറായും ആതുരസേവനരംഗത്തും സഭയുടെ സ്ഥാപനങ്ങളിലും  ബഹുമാനപെട്ട സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  സംസ്‌കാര ശുശ്രുഷ 2023 ഡിസംബർ 7 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ  നടത്തപ്പെടും.