മേരീമക്കൾ മാർത്താണ്ഡം സന്യാസിനീ സമൂഹത്തിലെ സെൻ്റ് ജോസഫ്സ് പ്രോവിൻസ് അംഗമായ സിസ്റ്റർ പട്രീസ് ഡി. എം നിര്യാതയായി. 95 വയസ്സായിരുന്നു. കോതമംഗലം രൂപതയിലെ, നെല്ലിമറ്റം ഇടവകയിൽ, നെടുംപുറത്ത് കുടുംബത്തിൽ പരേതരായ ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. പനച്ചമൂട്, പൊങ്ങുംമൂട്, താണിപ്പാടി, ഉടയാർകുപ്പം, അഞ്ചൽ, ഇളയാങ്കണ്ണി, ഗൂഢല്ലൂർ, ട്രിച്ചി, അഴകിയമണ്ഡപം, എരുമമുണ്ട, ഇടയംകുളം, മാർത്താണ്ഡം എന്നീ സ്ഥലങ്ങളിൽ മിഷനറിയായും, നേഴ്സായും, സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രുഷ 2023 സെപ്റ്റംബർ 1 -ന് മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെൻ്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മാർത്താണ്ഡം മേരീമക്കൾ സന്യാസിനീ സമൂഹത്തിന്റെ മാതൃഭവന സെമിത്തേരിയിൽ നടത്തപ്പെട്ടു.